കണ്ണൂര്‍: നഴ്സുമാരുടെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ നഴ്സിങ് വിദ്യാര്‍ത്ഥികളെ ഡ്യൂട്ടിക്ക് നയോഗിക്കണമെന്ന കലക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇന്നലെ കലക്ടര്‍ നഴ്സിങ് വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നഴ്സിങ്ങ് വിദ്യാര്‍ഥികളെ സ്വകാര്യ ആശുപത്രികളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ഉത്തരവ് പിന്‍വലിക്കില്ലെന്ന നിലപാടില്‍ കലക്ടര്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഇന്ന് രാവിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, മാനേജ്മെന്റ് ഭാരവാഹികള്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി വീണ്ടും യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: