ചെറുപുഴ: ക്ഷീര വികസന വകുപ്പിന്റെയും ചെറുപുഴ, കോലുവള്ളി ക്ഷീരോത്പാദക സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 1030 മുതല്‍ ചെറുപുഴ ഗ്രാമീണ വായനശാലാ ഓഡിറ്റോറിയത്തില്‍ വച്ച് ക്ഷീരകര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കുന്നു. വി.എ.ആന്റണിയുടെ അധ്യക്ഷതയില്‍ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളയത്ത് പരിപാടി ഉദ്ഘാടനം ചെയ്യും പയ്യന്നൂര്‍ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ കെ.രമ്യ ഗുണമേന്മയുള്ള പാല് ഉല്പാദനം എന്ന വിഷയത്തില്‍ സംസാരിക്കും. കെ.കെ.വേണുഗോപാല്‍, ലളിത ബാബു, മനോജ് വടക്കേല്‍, പി.രവീന്ദ്രന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: