മട്ടന്നൂര്‍: റെയില്‍വേ യാത്രാനിരക്കില്‍ ഇളവ് അനുവദിച്ച മാതൃകയില്‍ കെഎസ്ആര്‍ടിസി ബസ്സുകളിലും സ്വകാര്യ ബസ്സുകളിലും വയോജനങ്ങള്‍ക്ക് യാത്രാ ഇളവ് അനുവദിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍ ഫോറം തെരൂര്‍ യൂണിറ്റ് കണ്വെന്ഷന് അധികൃതരോട് ആവശ്യപ്പെട്ടു. കെ.കുഞ്ഞിക്കണ്ണന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.രാമചന്ദ്രന് നമ്പ്യാര്‍, പി.എം.ഭാസ്കരന്, എ.രാമചന്ദ്രന്, പി.ദിനേശന്, പി.എം.കുഞ്ഞിരാമന്, ജി.കുമാരന്, എന്‍.ചന്ദ്രന്, സി.ഗംഗാധരന് തുടങ്ങിയവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് മഴക്കാല രോഗപ്രതിരോധ നടപടികളെക്കുറിച്ച് ഡോ.അപര്‍ണ്ണ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: