കണ്ണൂര്‍: 2016-17 സാമ്പത്തിക വര്‍ഷത്തെ പൂര്‍ത്തീകരിച്ച മരാമത്ത് പ്രവര്‍ത്തികളുടെ ബില്ലുകള്‍ ഉടന്‍ നല്‍കണമെന്ന് കണ്ണൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് കോണ്‍ട്രാക്ടേഴ്സ് കോഡിനേഷന്‍ കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സപ്ലൈ ചെയ്ത താറിന്റെ യഥാര്‍ത്ഥ വിലമാത്രം ഈടാക്കുക, ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. കരാറുകാരുടെ ബില്‍ സമയബന്ധിതമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികള്‍ നടത്തുവാനും യോഗം തിരുമാനിച്ചു. കോഡിനേഷന്‍ കമ്മറ്റി ഭാരവാഹികളായി കെ.എം.അജയകുമാര്‍ (ചെയര്മാന്), ആര്.ശ്രീജേഷ് (കണ്‍വീനര്‍), കെ.കെ.രവീന്ദ്രന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: