കണ്ണൂര്‍: ഡോ.എന്‍.കെ.ശശീന്ദ്രന് രചിച്ച മഹാഭാരതം കഥാസംക്ഷേപം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കണ്ണൂര്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്ത് നിര്‍വ്വഹിച്ചു. ഐഎംഎ മുന്‍ പ്രസിഡണ്ട് ഡോ.ബി.പി.ഭട്ട് ആദ്യപ്രതി ഏറ്റുവാങ്ങി. പ്രൊഫ.മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ.പി.കെ.ഗംഗാധരന് നായര്‍, ഡോ.കൂമുള്ളി ശിവരാമന്, കവിയൂര്‍ രാഘവന്, ഡോ.ടി.ശ്രീനിവാസന്, എ.ഗംഗാധരന്, സുമാവര്മ്മ, വല്ലിടീച്ചര്‍, മലപ്പട്ടം ഗംഗാധരന്, പി.ഭാരതി, നിവേദിത, ഗായത്രി എന്നിവര്‍ പങ്കെടുത്തു. ഡോ.പി.മനോഹരന് ഗ്രന്ഥപരിചയം നടത്തി. ഡോ.എന്‍.ശശീന്ദ്രന് നന്ദിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: