മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ വെറുതെ വിട്ടു

Tuesday 18 July 2017 10:33 pm IST

കോഴിക്കോട്: തിരുവോണം മദ്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ബിവറേജസ് ഔട്ട്‌ലെറ്റ് ഉപരോധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസ് വെറുതെ വിട്ടു. 2014 സെപ്തംബറില്‍ കോഴിക്കോട് പാവമണി റോഡിലുള്ള ബീവറേജ് ഔട്ട് ലെറ്റ് ഉപരോധിച്ച കേസില്‍ മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാ സദാനന്ദന്‍ ഉള്‍പ്പെടെ പത്തുപേരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) കുറ്റക്കാരല്ലെന്നു കണ്ട് വെറുതേ വിട്ടു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി. രമണി ബായി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷൈമ പൊന്നത്ത്, ശോഭ സുരേന്ദ്രന്‍, ബിന്ദു കക്കോടി, ദീപ.ടി.മണി, ബിന്ദു പ്രഭാകരന്‍, തങ്കം നാദാപുരം, പി.വി.പ്രസന്ന, സുജാത കൃഷ്ണ കുമാര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതി ഭാഗത്തിനു വേണ്ടി അഡ്വക്കേറ്റ് പി.കെ. ശ്രീകുമാര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.