പുനലൂര്‍: ജലസമൃദ്ധമായ കേരളം കടുത്ത വൈദ്യുതി ക്ഷാമത്തില്‍ അമരുമ്പോള്‍ മഴ തീരെക്കുറവായ തമിഴ്നാട് കറന്റുണ്ടാക്കി ലാഭം കൊയ്യുന്നു. കാറ്റാണ് അവരുടെ ആശ്രയം. ഇന്ത്യ ഇപ്പോള്‍ 32.17 ജിഗാ വാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനം തമിഴ്നാട്ടിലാണ്, 7684.31 മെഗാവാട്ട്. മൊത്തം ഉല്‍പ്പാദനത്തിന്റെ 30 ശതമാനം.
കേരളം ഉല്പ്പാദിപ്പിക്കുന്നതാവട്ടെ വെറും 43.50 മെഗാവാട്ടും.അത് പാലക്കാട്ടെ കഞ്ചിക്കോട്ടെ കാറ്റാടിപ്പാടത്തും. തമിഴ്നാട്ടില്‍ കൃഷിയോഗ്യമല്ലാത്ത ഭൂമി തുച്ഛമായ തുകയ്ക്ക് വാങ്ങി അവിടെ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ച് ഇതില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റും നല്കി പണം സമ്പാദിച്ചവര്‍ തമിഴകത്ത് ഏറെയാണ്.
മലയാള സിനിമയിലെ പല മുന്‍നിരനായകന്മാരും കാറ്റാടിപ്പാടങ്ങള്‍ക്ക് പിന്നാലെയാണ്. ബിനാമി പേരിലാണ് ഇത്തരക്കാര്‍ കൃഷിസ്ഥലവും തരിശ് ഭൂമികളും വാങ്ങിക്കൂട്ടി ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുന്നത്.
പാരിസ്ഥിതികപ്രശ്നങ്ങളുടെ പേരില്‍ കേരളത്തില്‍ പല വൈദ്യുത പദ്ധതികളും മുടങ്ങുമ്പോഴും ആദ്യത്തെ മുതല്‍മുടക്കില്‍ നിന്നും കാലാകാലങ്ങളില്‍ ലാഭം കൊയ്യുന്ന വിന്‍ഡ് മില്ലുടമകള്‍ തമിഴ്നാട്ടില്‍ ഏറെയാണ്. കാറ്റിന്റെ ലഭ്യതയാണ് ഇതില്‍ പ്രധാനം. സര്‍ക്കാര്‍ തന്നെ ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിലയ്ക്ക് വാങ്ങും. സബ്സിഡികളും മറ്റ് സഹായങ്ങളും വേറെ.
ഇവിടെ നടത്തുന്ന ബിസിനസുകള്‍ക്ക് കാര്യമായ ടാക്സ് ഇല്ലാത്തതാണ് മലയാള സിനിമാതാരങ്ങളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. 250 വാട്ടിന്റെ ഒരു കാറ്റാടി യന്ത്രം സ്ഥാപിക്കാന്‍ മൂന്നുമുതല്‍ നാലുകോടി രൂപ വരെയാണ് മുതല്‍മുടക്ക്. ഇതില്‍ 10 ശതമാനംവരെ സര്‍ക്കാര്‍ സബ്സിഡി ലഭിക്കും.
തമിഴ്നാട് വൈദ്യുതിവകുപ്പിന്റെ എന്‍ഒസി വാങ്ങി നല്‍കാനും ഭൂമി തരപ്പെടുത്താനും മറ്റും ധാരാളം ഏജന്റുമാരും ഇവിടെയുണ്ട്. തെങ്കാശ്ശി, ചുരുണ്ട, അച്ചന്‍പുത്തൂര്‍, ശിവഗിരി, രാജപാളയം, കടയനല്ലൂര്‍, സുന്ദരപാണ്ഡ്യപുരം എന്നിവിടങ്ങളിലാണ് പ്രധാനമായും കാറ്റാടിപ്പാഴങ്ങള് പ്രവര്‍ത്തിക്കുന്നത്. നാഗര്‍കോവില്‍, അംബാസമുദ്രം മേഖലകളിലാണ് മലയാളത്തിലെ താരങ്ങള്‍ ഇവ സ്ഥാപിച്ചിട്ടുള്ളത്.
കേരളത്തില്‍ കാറ്റാടിപ്പാടം സ്ഥാപിക്കാന്‍ അനുയോറആ്യമായ മേഖലയാണ് ഹൈറേഞ്ചിലെ രാമക്കല്‍ മേട്. പക്ഷെ ഇവിടെ ചില സ്വകാര്യ സംരംഭകരു െഒന്നോ രണ്ടോ യൂണിറ്റു മാത്രമാണുള്ളത്. ഇവിടെ നിന്ന് വന്‍തോതില്‍ വൈദ്യുതി ഉല്പ്പാദിപ്പിക്കാമെന്നിരിക്കെ അതിനുള്ള ഒരു ശ്രമവും സര്‍ക്കാര്‍ നടത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: