കാഞ്ഞങ്ങാട്: സിപിഎം അക്രമത്തില്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ, കയറിക്കിടക്കാന്‍ കൂരയില്ലാതെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് സഹായവുമായി കാഞ്ഞങ്ങാട് നിവാസികളും. ഇതുവരെയുള്ള സമ്പാദ്യം മുഴുവന്‍ കണ്മുന്നില് കത്തിച്ചാമ്പലാകുമ്പോള്‍ കരള്‍ വിങ്ങിക്കരയാനല്ലാതെ മറ്റൊന്നിനും സാധിക്കാത്ത ഒരു ജനവിഭാഗം അഭയാര്‍ഥി ക്യാമ്പില്‍ കഴിയുമ്പോള്‍ സഹായഹസ്തവുമായി നിരവധി പേരാണ് മുന്നോട്ടു വരുന്നത്.
പയ്യന്നൂര്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകാന്‍ മാര്‍കിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ കാഞ്ഞങ്ങാട് നഗരത്തില്‍ ഉത്പന്ന ശേഖരണം നടത്തി. ജാതി മത രാഷ്ട്രീയങ്ങള്‍ക്കപ്പുറം സ്വയമറിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിലെ വ്യാപാരികള്‍ സഹകരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളടക്കം നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായവുമായി മുന്നോട്ടുവന്നു. ഇന്നലെ ഉച്ചയോടെ ആരംഭിച്ച ഉത്പന്ന ശേഖരണം രാത്രി വരെ നീണ്ടു നിന്നു.
ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എ. വേലായുധന്, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി. പ്രജില്‍, കാഞ്ഞങ്ങാട് ജില്ല കാര്യവാഹ് ശ്രീജിത്ത് മീങ്ങോത്ത്, സഹ കാര്യവാഹ് പി. കൃഷ്ണന് ഏച്ചിക്കാനം, ബാബു പുല്ലൂര്‍, ഭാസ്കരന് ഏച്ചിക്കാനം തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: