മരണത്തെ മുഖാമുഖം കണ്ട് അമേരിക്കന്‍ നാവികസേനാ വിമാനം

Monday 24 July 2017 11:17 am IST

വാഷിങ്ടണ്‍: കടലില്‍ പതിച്ചെന്ന് കരുതിയ അമേരിക്കന്‍ നാവികസേനയുടെ വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ദൃശ്യം വൈറലാകുന്നു. റണ്‍വേയിലൂടെ തെന്നി നീങ്ങി കടലിലേക്ക് കൂപ്പു കുത്തിയ വിമാനം അവിടെ നിന്നും അത്ഭുതകരമായി മുകളിലേക്ക് പറന്നുയര്‍ന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2016ല്‍ അപകടത്തില്‍പെട്ട ഇ-2സി നാവിക വിമാനത്തിന്റേതാണ് ഈ ദൃശ്യങ്ങള്‍. കടലില്‍ നങ്കൂരമിട്ട കപ്പലിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. രണ്ട് പൈലറ്റുമാരുള്‍പ്പടെ മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. റണ്‍വേയില്‍ ലാന്‍ഡ്‌ചെയ്യാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട വിമാനം റണ്‍വേയില്‍ നിന്ന് മുന്നോട്ട് നീങ്ങി കടലിലേക്ക് കൂപ്പു കുത്തി. കപ്പലില്‍ ഉണ്ടായിരുന്നവര്‍ വിമാനം തകര്‍ന്നെന്നു തന്നെ ഉറപ്പിച്ചു. എന്നാല്‍, എല്ലാവരേയും അമ്പരപ്പിച്ച് താഴേക്ക് പോയ വിമാനം ഉയര്‍ന്ന് പറന്നു. വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതുവരെയുള്ള കാര്യങ്ങള്‍ സുഗമമായിരുന്നുവെന്നും എന്നാല്‍ ലാന്‍ഡിങ്ങിനു ശേഷമുള്ള റണ്ണിംഗില്‍ എന്‍ജിന്റെ ഭാഗത്തു നിന്ന് ചില വയറുകള്‍ പൊട്ടിയതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. https://www.youtube.com/watch?v=r-EHwYOfY94  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.