ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ബുധനാഴ്ച രാവിലെ 8.45ഓടെ കശ്മീരിലെ ഭിമ്പര് ഗാലിയിലാണ് യാതൊരു വിധ പ്രകോപനവുമില്ലാതെ പാക് സേന വെടിവയ്പ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ചൊവ്വാഴ്ച ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ ജവാന്മാര് വീരമൃത്യു വരിച്ചിരുന്നു.
അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ജൂലൈ മാസത്തില്‍ മാത്രം നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: