ന്യൂദല്‍ഹി: നഴ്സുമാരുടെ ശമ്പളം ഇരുപതിനായിരം രൂപയില്‍ കുറയരുതെന്ന് നിലവില്‍ നിര്‍ദേശമുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ അറിയിച്ചു. ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു കേന്ദ്ര മന്ത്രി.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരുകളുടെ ബാധ്യതയാണ്. ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നഴ്സുമാർക്ക് അർഹമായ വേതനം ഉറപ്പാക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആന്റണി എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
അതേസമയം പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭ തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: