പരിയാരം: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തിവരുന്ന സമരത്തോട് ആശുപത്രി മാനേജ്മെന്റും അവരെ സഹായിച്ച് കേരള സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് ബിജെപി പരിയാരം പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.
കേരളത്തിലെ പല സഹകരണ ആശുപത്രികളും സിപിഎം നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രി കെ.കെ.ശൈലജയും സമരം കണ്ടതായി നടക്കുന്നില്ല. രോഗംബാധിച്ച് ദിനംപ്രതി ആളുകള്‍ മരിക്കുമ്പോഴും യാതൊരു കുലുക്കവുമില്ലാത്ത സര്‍ക്കാര്‍ നഴ്സുമാരുടെന്യായമായ ആവശ്യത്തോട് മുഖംതിരിക്കാതെ സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
എം.വി.കരുണാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന്, കെ.കെ.ഹരിദാസന്, കെ.ടി.ബാലകൃഷ്ണന്, ഇ.വി.ഗണേശന്, കെ.പത്മനാഭന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: