പയ്യാവൂര്‍: വാസവപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കര്‍ക്കിടകവാവ് ബലിതര്‍പ്പണം 23ന് രാവിലെ 4.30 മുതല്‍ ആരംഭിക്കും. മൂര്‍ത്തിക്കടവ് സ്നാനഘട്ടത്തിലെ ചടങ്ങുകള്‍ക്ക് മണ്ണാര്‍ക്കാട് പൂജാമഠത്തിലെ സ്വാമിനാഥ ശര്‍മ്മ നേതൃത്വം നല്കുന്നു. ക്ഷേത്രത്തില്‍ രാവിലെ ആറ് മണിക്ക് മഹാഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, 8 മണിക്ക് സുരേഷ് വയക്കരയുടെ ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും. ഭക്തജനങ്ങള്‍ക്കായി പ്രഭാത ഭക്ഷണവും ഉച്ചയക്ക് അന്നദാനവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 8281051880, 9400510844.
പ്രതികരിക്കാൻ ഇവിടെ എഴുതുക: