ന്യൂദൽഹി: സ്വകാര്യതാവകാശം സമ്പൂര്‍ണ അവകാശമല്ലെന്ന് സുപ്രീം കോടതി. എല്ലാകാര്യങ്ങള്‍ക്കും സ്വകാര്യതാവകാശം ബാധകമാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യത മൗലികാവകാശമായി കണക്കാക്കാനാകുമോയെന്ന വിഷയം പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.
സ്വകാര്യത വ്യക്തി സ്വാതന്ത്ര്യത്തിന്റെ ചെറിയ ഭാഗം മാത്രമാണെന്നും സമ്പൂര്‍ണ അവകാശമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആധാറുമായി ബന്ധപ്പെട്ട സുപ്രധാന നിയമ വിഷയത്തില്‍ സുപ്രീംകോടതി വാദം തുടരുകയാണ്.
ആധാറിന്റെ ഭരണഘടനാ സാധുത നിശ്ചയിക്കുന്നതിന് മുന്നോടിയായാണ് സ്വകാര്യത മൗലികാവകാശമാണോയെന്ന് ഒമ്പതംഗ ബെഞ്ച് പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: