ഇരിട്ടി: അയ്യന് കുന്ന് പഞ്ചായത്തിലെ ഓടിച്ചുകുന്ന് മൂന്നാം കുറ്റി റോഡ് തകര്‍ന്നു പ്രദേശവാസികള്‍ യാത്രാ ദുരിതത്തിലായി. പഞ്ചായത്തിന്റെ അധീനതയിലുള്ള മുടയരഞ്ഞി പതിനഞ്ചാം വാര്‍ഡിലെ ഒരു കിലോമീറ്റര്‍ ദൂരം വരുന്ന ഈ റോഡ് പൊട്ടിപ്പൊളിഞ്ഞു ചെളിനിറഞ്ഞു കാല് നടയാത്രപോലും ദുഷ്കരമായ അവസ്ഥയിലാണ്. നിരവധി ജനങ്ങള്‍ താമസിക്കുന്ന ജനവാസ കേന്ദ്രത്തിലൂടെ കടന്ന് പോകുന്ന റോഡില്‍ സ്വന്തം വാഹനങ്ങള്‍ പോലും നിരത്തിലിറക്കാനാവാത്ത അവസ്ഥയിലാണ് റോഡിന്റെ അവസ്ഥ. മഴ ശക്തിപ്പെട്ട് റോഡ് തകര്‍ന്നതുമൂലം സ്കൂള്‍ വാഹനങ്ങളും ഇത് വഴി വരാതായെന്നു നാട്ടുകാര്‍ പറയുന്നു. ഇത് മൂലം രാവിലെയും വൈകുന്നേരവും കുട്ടികളെ രക്ഷിതാക്കള്‍ തന്നെ സ്കൂളുകളില്‍ എത്തിക്കേണ്ടതായ അവസ്ഥയും സംജാതമായിരിക്കയാണെന്നു പ്രദേശവാസികള്‍ പറഞ്ഞു. പഞ്ചായത്തധികൃതര്‍ ഇടപെട്ടു ജനങ്ങളുടെ യാത്രാ ദുരിതം അകറ്റാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: