ന്യൂദല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ ഒാഫ് ഇന്ത്യയുടെ (എംസിഐ) നയപരമായ തീരുമാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റിസ് ആര്.എം.ലോധ സമിതിയുടെ കാലാവധി പൂര്‍ത്തിയായി. പുതിയ സമിതിക്ക് രൂപം നല്കാന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്കി. സമിതിയിലേക്ക് കേന്ദ്രം ശുപാര്‍ശ ചെയ്ത അഞ്ച് പ്രമുഖ ഡോക്ടര്‍മാരുടെ പേരുകള്‍ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹാര്‍ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അംഗീകരിച്ചു.
ഡോ.വി.കെ.പോള്‍ (പീഡിയാട്രിക്സ് വിഭാഗം മേധാവി, എയിംസ് ദല്‍ഹി), ഡോ. രണ്‍ദീപ് ഗുലേറിയ (എയിംസ് ഡയറക്ടര്‍), ഡോ.ജഗത് റാം(ചണ്ഡീഗഡ് പി.ജി.ഐ.എം.ഇ.ആര് ഡയറക്ടര്‍), ഡോ.ബി.എന്‍.ഗംഗാധരന് (നിംഹാന്‍സ്, ബെംഗളൂരു), ഡോ.നിഖില്‍ ടണ്ഠന് (എന്‍ഡോക്രൈനോളജി വിഭാഗം മേധാവി, എയിംസ് ദല്‍ഹി) എന്നിവരെയാണ് കേന്ദ്രം ശുപാര്‍ശ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: