തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജീവനം പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. കുടുംബശ്രീ 3000 പുതിയ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. ജീവനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂതന ആശയങ്ങള്‍ പ്രയോജനപ്പെടുത്തി കുടുംബശ്രീ പുതിയ പ്രവര്‍ത്തന മേഖലകളിലേക്ക് കടക്കണം. വിദ്യാസമ്പന്നരായവരെ ഒപ്പം കൂട്ടി പുതിയ സംരംഭങ്ങള്‍ കുടുംബശ്രീ തുടങ്ങണം. ഇത്തരത്തില്‍ പാരലല്‍ കോളേജുകള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫാര്‍മസികള്‍ എന്നിവ തുടങ്ങുന്നത് പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.
കെ. മുരളീധരന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് കെ. തുളസി, ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി, കുടുംബശ്രീ ഡയറക്ടര്‍ എസ്. നിഷ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: