കൊച്ചി: നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് ഒരു നടന്റെ ഉറപ്പിലാണെന്ന് പോലീസിന് വിവരം ലഭിച്ചു. സുനിയെ ഏല്പിച്ചാല് ഭംഗിയായി കാര്യം സാധിക്കുമെന്ന് ഈ നടന് ദിലീപിനെ ധരിപ്പിച്ചുവ്രത്രെ. നേരത്തെ സമാന രീതിയിലുള്ള ക്വട്ടേഷനുകള്‍ നടപ്പിലാക്കിയിട്ടും സുനി പിടിക്കപ്പെട്ടില്ലന്നതും, ആക്രമിക്കപ്പെട്ട നടികള്‍ പരാതിപ്പെട്ടില്ലന്നതും സുനിയില്‍ ദിലീപിന് കൂടുതല്‍ വിശ്വാസം ജനിപ്പിച്ചു.
സുനി ഏറെക്കാലം ഈ നടന്റെ ജോലിക്കാരനായിരുന്നു. സുനിയെ നേരത്തെ ദിലീപ് ക്വട്ടേഷന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ പലപ്പോഴും സുനിയെ ഉപയോഗിച്ചിരുന്നു. സ്ഥലക്കച്ചവടത്തില്‍ ബ്രോക്കര്‍മാര്‍ക്ക് കമ്മീഷന് നല്‍കാതെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ദിലീപ് ഭീക്ഷണിപ്പെടുത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കേസില്‍ ഈ നടനെക്കുറിച്ച് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നെങ്കിലും ഭരണസ്വാധീനം അന്വേഷണത്തിന് തടസ്സമാവുകയായിരുന്നു. അമ്മയുടെ എറണാകുളത്ത് നടന്ന യോഗത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചത് ഈ നടനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: