മതപരിവര്‍ത്തനവും ഞെട്ടിക്കുന്ന കണക്കുകളും

Wednesday 19 July 2017 9:16 pm IST

ജനസംഖ്യാ നിയന്ത്രണം എന്ന കേന്ദ്ര സര്‍ക്കാര്‍ നയവും തീരുമാനവും 1952 -ല്‍ നടപ്പിലാക്കിയതാണ്. അത് എല്ലാവര്‍ക്കും ബാധകമാണ്. അത് വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും അതിലൂടെ രാജ്യത്തിന്റെയും ആരോഗ്യത്തിനും നിലനില്‍പ്പിനും ആവശ്യമാണ്. അതിന് മതവിശ്വാസമോ മറ്റു പരിഗണനകളോ തടസമാകരുത്. പക്ഷേ, ഈ പൊതു നിലപാട് ഓര്‍മ്മിപ്പിക്കുന്നവരോട് കടുത്ത എതിര്‍പ്പുണ്ടാകുന്നുവെന്നതാണ് വിചിത്രം. ഇതിനു പുറമേയാണ് ആസൂത്രിതമായ മത പരിവര്‍ത്തന പ്രയത്‌നങ്ങളിലൂടെ ജനസംഖ്യാ വര്‍ദ്ധനവുണ്ടാക്കുന്നത്. മുസ്ലിം ജനസംഖ്യ 27 ശതമാനത്തിന് അടുത്തെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സംഘടിതശ്രമം ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവരെ, അവരുടെ ഉന്നമനവും സംരക്ഷണവും ഉറപ്പു നല്‍കി സ്വാധീനിക്കുകയും മതപരിവര്‍ത്തനം ചെയ്യിക്കുകയുമാണ്. പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ പരസ്യമായും രഹസ്യമായും സക്രിയമായ സംഘടനകളുണ്ട്. എസ്ഡിപിഐ, പിഎഫ്ഐ പോലുള്ള സംഘടനകള്‍ ദളിത് വിഭാഗത്തിന്റെ സംരക്ഷകരാണെന്ന് അവകാശപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. സാമ്പത്തിക സഹായങ്ങളും നിയമസഹായങ്ങളും നല്‍കാന്‍ ഇത്തരം സംഘടനകള്‍ മുന്നിലുണ്ട്. ചെങ്ങറ സമരം തുടങ്ങി ദളിതുകള്‍ സമരത്തിലേര്‍പ്പെട്ടിട്ടുള്ള എല്ലാ വേദികളിലും അവരുടെ അഭ്യുദയകാംക്ഷികളായി പ്രത്യക്ഷപ്പെട്ട് പിന്തുണയ്ക്കുന്ന ചില വിഭാഗങ്ങള്‍തന്നെയുണ്ട്. സമരക്കാരുടെ ആവശ്യങ്ങളോടും ആശയങ്ങളോടും അനുഭാവം ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് അവരറിയാതെതന്നെ മതപരിവര്‍ത്തനത്തില്‍ എത്തിക്കുകയാണ് ചിലരുടെ പദ്ധതി. ദളിതുകള്‍ മുന്‍കാലങ്ങളില്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നിരുന്നെങ്കിലും ക്രിസ്തുമതത്തിനുള്ളില്‍ ദളിതുകള്‍ക്ക് രണ്ടാംതരം പരിഗണനയാണെന്ന് മതം മാറിയവര്‍ തിരിച്ചറിഞ്ഞു. ഇനി ദളിതുകള്‍ മാറേണ്ടത് ഇസ്ലാമിലേക്കാണെന്ന് ധരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. ക്രിസ്തുമതം മതപരിവര്‍ത്തനം നടത്തി, മൊത്തം ജനസംഖ്യയില്‍ ഭൂരിപക്ഷം ഉണ്ടാക്കി സ്വന്തം ഭരണകൂടം ഉണ്ടാക്കുവാന്‍ ശ്രമിക്കുമ്പോള്‍, ഇസ്ലാം മതം ജനസംഖ്യാ വര്‍ധനവ് നടത്തി അധികാര കേന്ദ്രങ്ങളില്‍ എണ്ണം പറഞ്ഞ് ഭൗതിക നേട്ടങ്ങള്‍ വശത്താക്കാനാണ് പ്രത്യക്ഷത്തില്‍ ശ്രമിക്കുന്നത്. ഇസ്ലാംമത സംഘടനകള്‍ ഏതു മാര്‍ഗ്ഗവവും സ്വീകരിച്ചു മതപരിവര്‍ത്തനം നടത്തുമ്പോള്‍ വലിയ ഒച്ചപ്പാടില്ലാതെ ക്രൈസ്തവരും ഹിന്ദു കുടുംബങ്ങളെ ഒന്നടങ്കം മതപരിവര്‍ത്തമനം നടത്താന്‍ ശ്രമിക്കുന്നു. ലഭ്യമായ കണക്കു പ്രകാരം, ഇന്ത്യയിലുടനീളം ഏതാണ്ട് അഞ്ചുലക്ഷത്തോളം ക്രിസ്ത്യന്‍ മിഷനറിമാരും കന്യാസ്ത്രീകളുമാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ ആദിവാസി മേഖലകളില്‍ പണം കൊടുത്താണ് പെന്തക്കോസ്ത് വിഭാഗക്കാര്‍ മതപരിവര്‍ത്തനം നടത്തുന്നത്. ധ്യാനകേന്ദ്രങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവ ക്രൈസ്തവര്‍ മതപരിവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു. അവരുടെ വിദേശ മതസ്ഥാപനങ്ങള്‍ കോടികളുടെ സമ്പത്താണ്‌കേരളത്തിലേക്ക് ഒഴുക്കിയിരുന്നത്. മുസ്ലിം മതപരിവര്‍ത്തന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കേരളത്തില്‍ മുന്നേറുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യപോലുള്ള പ്രസ്ഥാനങ്ങള്‍ അന്യ മതസ്ഥരെ മതപരിവര്‍ത്തനത്തിനായി ഉപയോഗിക്കുവാന്‍ പ്രത്യേക സ്ഥാപനങ്ങള്‍ വരെ നടത്തുന്നുവെന്ന് ആരോപണങ്ങളും പരാതികളുമുണ്ട്. കേരളത്തിലെ മതപരിവര്‍ത്തന കണക്കുകള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് നല്‍കുന്നത്. 2007-2012 കാലയളവില്‍ 30 വയസ്സില്‍ താഴെയുള്ള 6127 സ്ത്രീകളെയാണ് മതപരിവര്‍ത്തനം ചെയ്തത്. അതില്‍ ജാതി തിരിച്ചുള്ള കണക്കുകള്‍ കേട്ടാല്‍ ഞെട്ടും. ബ്രാഹ്മണര്‍ 25, നായര്‍ സമുദായക്കാര്‍ 700, ഈഴവ സമുദായക്കാര്‍ 1228, പട്ടിക ജാതിക്കാരുള്‍പ്പെടെ മറ്റു ഹിന്ദു സമുദായക്കാര്‍ 3000. ക്രിസ്ത്യന്‍ സമുദായക്കാരായ 1132 പേരെയും അവര്‍ മതം മാറ്റിയിട്ടുണ്ട്. 2020 ഓടെ കേരളത്തില്‍ ഇസ്ലാമികവല്ക്കതരണം സാധ്യമാവുന്ന വിധത്തില്‍ ജനസംഖ്യാപരമായി മേല്‍ക്കോയ്മയ്ക്കാണ് ശ്രമം. ഇതിന്റെ ഭാഗമായി മുസ്ലിങ്ങള്‍ കൂടുതലായുള്ള സ്ഥലങ്ങളിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുള്ള ഹിന്ദുകുടുംബങ്ങളെ ആകര്‍ഷിച്ച് മതം മാറ്റുന്നതിനുള്ള പരിപാടികള്‍ കേരളമെങ്ങും നടത്തുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. വിവാദങ്ങള്‍ക്കല്ല, വിചിന്തനത്തിനാണ് ഈ വിഷയം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്തത്. സമൂഹം അറിയേണ്ട വിഷയമാണിത്. ചര്‍ച്ച ചെയ്യേണ്ടതും. അധികൃതര്‍ വേണം അപകടകരമായ ഈ ആസൂത്രിത പദ്ധതികള്‍ തടയാന്‍. അതിനൊപ്പം സമൂഹം അവബോധം കൊള്ളുകയും വേണം. വിശ്വഹിന്ദു പരിഷത്ത് ഈ സാമൂഹ്യ അവബോധത്തിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. (അവസാനിച്ചു)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.