പാലിയേക്കര : ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കള്ള് കയറ്റിവന്ന പിക്കപ്പ് വാന്‍ ഇടിച്ച് വയോധികന് മരിച്ചു. ചിറ്റിശ്ശേരി കുണ്ടേപറമ്പില് തുണ്ടന്‍ (76) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. തലക്ക് പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: