ഒഴുക്കില്‍ പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Wednesday 19 July 2017 9:34 pm IST

കൊണ്ടാഴി: എഴുന്നള്ളത്തു കടവില്‍ ബൈക്ക് ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി . പഴയന്നൂര്‍ പോലീസും ആലത്തൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെ വൈകുന്നേരം 5 മണിയോടെ പാറമേല്‍പ്പടി പാറക്കടവ് പരിസരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചേലക്കര പുലാക്കോട് കുന്നത്തു വീട്ടില്‍ ചന്ദ്രന്‍ - ചന്ദ്രിക ദമ്പതിമാരുടെ മകനാണ് മരിച്ച ബാഹുലേയന്‍ (38). ചൊവ്വാഴ്ച്ച മൂന്നു മണിയോടെ തിരുവില്വാമലയില്‍ നിന്ന് കൊണ്ടാഴിയിലേക്ക് ചെക്ക് ഡാമിനു മുകളിലൂടെ യാത്ര ചെയ്യുമ്പോഴാണ് യുവാവ് അപകടത്തില്‍പെട്ടത്. കൂടെ ഉണ്ടായിരുന്ന നാട്യന്‍ചിറ സ്വദേശി ഉണ്ണികൃഷ്ണന്‍ രക്ഷപ്പെട്ടിരുന്നു.ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.