വടക്കാഞ്ചേരി: കുമരനെല്ലൂര്‍ ചങ്ങാലിയില് വീടിനു മുകളിലേയ്ക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.
വീടിനോട് ചേര്‍ന്ന മതിലും ഇടിഞ്ഞിട്ടുണ്ട്. മാമ്പുള്ളി ഞാലിയില്‍ കോയക്കുട്ടിയുടെ വീടാണ് തകര്‍ന്നത്.
ഇന്നലെ രാവിലെ 7.30നാണ് സംഭവം. വീട്ടുപറമ്പിലെ പ്ലാവ് മരമാണ് വീണത്. അപകടം നടക്കുമ്പോള്‍ കോയക്കുട്ടിയും കുടുംബാംഗങ്ങളും വീടിനുള്ളിലുണ്ടായിരുന്നെങ്കിലും വലിയ ശബ്ദം കേട്ട് പുറത്തേയ്ക്കിറങ്ങി ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി.
നഗരസഭയിലേയും വില്ലേജിലേയും അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: