വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി

Wednesday 19 July 2017 9:30 pm IST

തിരുവനന്തപുരം : സംസ്ഥാന ഐടി വകുപ്പിന്റെയും ജില്ലാ കളക്ടറുടെയും നിയന്ത്രണത്തിലുളള അക്ഷയ കേന്ദ്രങ്ങളുടെ പേരും ലോഗോയും ദുരുപയോഗപ്പെടുത്തി പൊതുജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അക്ഷയ ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം മാത്രം ആരംഭിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ചു ഫ്രാഞ്ചൈസിയിലൂടെ ഉയര്‍ന്ന തുക മുടക്കി ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് സംസ്ഥാന ഐടി മിഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച പരസ്യങ്ങളില്‍ ഫ്രാഞ്ചൈസിക്ക് സംസ്ഥാന സര്‍ക്കാരിന്റെയും ഐടി മിഷന്റെയും അംഗീകാരമുണ്ടെന്ന വ്യാജ പ്രചരണങ്ങള്‍ നടക്കുന്നു. ഈ കേന്ദ്രങ്ങള്‍ മുഖേന സമര്‍പ്പിക്കുന്ന വിലപ്പെട്ട വ്യക്തിഗത രേഖകളും വിവരങ്ങളും ദുരുപയോഗം ചെയ്യുന്നതായി പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആധാര്‍, ഇ-ഡിസ്ട്രിക്ട് തുടങ്ങിയ സര്‍വീസുകള്‍ സര്‍ക്കാര്‍ അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മാത്രമേ നടത്താന്‍ പാടുളളുവെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അക്ഷയ സെന്ററുകളുടെ വിവരങ്ങളും സര്‍വീസുകളും അക്ഷയയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.