ചാഴൂര്‍: ചേറ്റക്കുളം ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം രാവിലെ ആറരയോടെ വീശിയ ശക്തിയായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണ് പത്തോളം വീടുകള്‍ തകര്‍ന്നു.
ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തച്ചന്ത്ര പ്രമീള ശങ്കരനാരായണന്റെ വീടിന് മുകളിലേക്ക് അയല്‍വാസിയായ കൊച്ചത്ത് ദിവാകരന്റെ പുരയിടത്തിലെ നാലു മരങ്ങളാണ് കടപുഴകി വീണത്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.മരങ്ങള്‍ വീടിന്റെ ടെറസ്സില്‍ തങ്ങി നിന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
സമീപത്തെ വാഴപ്പള്ളി സുനിയുടെ വീട്ടിലെ വിറകുപുരയുടെ ഷീറ്റുകള്‍ പറന്ന് അടുത്ത വീടു വരെയെത്തി. പ്രദേശത്തെ ലക്ഷം വീട് കോളനിയിലെ ഉണ്ണികൃഷ്ണന്റെ വീടിന്റെ ഓടുകളും പറന്നു പോയി. ഇത്തരത്തില്‍ ചെറുതും വലുതുമായി പത്തോളം വീടുകള്‍ക്കു നാശം വിതച്ച കാററ് ഒരു മിനിറ്റു മാത്രമാണ് വീശിയതെന്നു് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: