മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളിലും റിവേഴ്സ്, റിപ്പോ നിരക്കുകളിലും മാറ്റമില്ലാതെയാണ് വായ്പാ നയം പ്രഖ്യാപിച്ചത്. കരുതല്‍ ധനാനുപാത നിരക്കിലും മാറ്റമില്ല. അതേസമയം സ്റ്റാറ്റ്യൂട്ടറി ലിക്യുഡിറ്റി റേഷ്യോ (എസ്എല്‍ആര്‍ നിരക്ക്) 23 ശതമാനമാക്കി കുറച്ചിട്ടുണ്ട്.
സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ ബാങ്കുകള്‍ സൂക്ഷിക്കേണ്ട നിക്ഷേപത്തിന്റെ നിശ്ചിത ശതമാനമാണ് എസ്എല്‍ആര്‍ നിരക്ക്. നേരത്തെ ഇത് 24 ശതമാനമായിരുന്നു. കരുതല്‍ ധനാനുപാതനിരക്ക് 4.75 ശതമാനമായിട്ടാണ് നിലനിര്‍ത്തിയിരിക്കുന്നത്.
ഉയര്‍ന്ന നാണ്യപെരുപ്പം, കാലവര്‍ഷത്തിലുണ്ടായ വ്യതിയാനം എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലിശനിരക്കുകളില്‍ കാര്യമായ മാറ്റം വരുത്താതെ വായ്പാ നയം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ റിപ്പോ നിരക്ക് എട്ട് ശതമാനവും കരുതല്‍ ധനാനുപാതം 4.75 ശതമാനവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: