കൊടുങ്ങല്ലൂര്‍: മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് സെന്ററില്‍ അക്രമം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ അറസ്റ്റു ചെയ്തു.പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് എറിയാട് വലിയ വീട്ടില്‍ അബ്ദുള്‍ സലാമി (38)നെയാണ് കൊടുങ്ങല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. വടക്കെ നടയില്‍ ഗേള്‍സ് ഹൈസ്കൂളിനു മുന്‍വശത്തെ മൊബൈല്‍ സര്‍വ്വീസ് സെന്ററില്‍ ഫോണ്‍ നന്നാക്കാനെത്തിയ ഇയാള്‍ ജീവനക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. വാക്കേറ്റത്തിനിടെ ജീവനക്കാരനെ കയ്യേറ്റം ചെയ്തതായും തുടര്‍ന്ന് കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ തകര്‍ത്തതായും പരാതിയുണ്ട്.കടയുടമയുടെ പരാതിയെ തുടര്‍ന്ന് പോലിസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: