മരം വീഴുന്നത് കണ്ട ഡ്രൈവര്‍ ബ്രേക്കിട്ടു; ബസ് മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്

Wednesday 19 July 2017 9:38 pm IST

ബത്തേരി : ബുധനാഴ്ച പുലര്‍ച്ചെ പുല്‍പ്പളളി-ബത്തേരി പാതയിലെ വനമേഖലയില്‍ അഞ്ചാംമൈലില്‍ ബസ് മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്. തലക്ക് സാരമായ പരിക്കേറ്റ പുല്‍പ്പളളി മണല്‍വയല്‍ തനത്തിതറയില്‍ പുഷ്പവല്ലി(53) ബത്തേരിയിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലാണ്. പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. രാവിലെ ഏഴുമണിയോടെ പുല്‍പ്പളളിയില്‍ നിന്ന് ബത്തേരിക്ക് പുറപ്പെട്ട ഐഎംഎസ് എന്ന സ്വകാര്യബസ്സാണ് അപകടത്തില്‍പ്പെട്ടത്. കനത്തമഴയെ തുടര്‍ന്ന് വനപാതയിലെ ഒരു വൃക്ഷം റോഡിലേക്ക് പതിക്കാനൊരുങ്ങുന്നതുകണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നിയന്ത്രണംവിട്ട് ബസ് മറിഞ്ഞത്. രാവിലെ ഏഴേ നാല്പത്തഞ്ചോടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് റൂട്ടില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പോലിസും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്‌സും ചേര്‍ന്ന് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.