ഡോണ്‍ ബോസ്‌കോ കോളേജ് തകര്‍ത്തവരെ ഒറ്റപ്പെടുത്തണം

Wednesday 19 July 2017 9:41 pm IST

കല്‍പ്പറ്റ :ഡോണ്‍ ബോസ്‌കോ കോളേജ് തകര്‍ത്തവരെ ഒറ്റപ്പെടുത്തണമെന്ന് പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ കമ്മറ്റി. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയരഹിതമാക്കമെന്നാണ് ഭൂരിപക്ഷം ജനങ്ങളുടെയും താല്‍പ്പര്യം. ഇതിനെ സാധൂകരിക്കുന്ന സംഭവമാണ് ബത്തേരി ഡോണ്‍ബോസ്‌കോ കോളേജില്‍ നടന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അവരുടെ വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് അക്രമണം നടന്നത്. ഇത് കിരാതവും കാടത്തവും വിദ്യാര്‍ത്ഥികളുടെ മനോനില തകര്‍ക്കുന്നതുമാണ്. ഇതിനു മറുപടിപറയേണ്ട ഇടതുപക്ഷനേതാക്കള്‍ മൗനമാചരിക്കുന്നത് നിരാശാജനകമാണെന്നും ഭാവിയില്‍ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് തീര്‍ച്ചവരുത്തണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. ആഗസ്റ്റ് 19ന് നടത്തുന്ന ജില്ലാസമ്മേളനം വിജയിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു. പ്രസിഡന്റ് സി.പി.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. എ.സി.രവിന്ദ്രന്‍, പി. സുന്ദരന്‍, ബാലകൃഷ്ണന്‍ തരുവണ, കൊച്ചുകുട്ടന്‍, കെ. എം.ശശീന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍, ഈശ്വരന്‍ മാടമന, പ്രതാപന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.