ദിലീപിന്റെ കയ്യേറ്റ ഭൂമിയില്‍ റവന്യൂ വിഭാഗം പരിശോധന നടത്തി

Wednesday 19 July 2017 9:54 pm IST

കോട്ടയം: കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്ക് നാലുപന്തിയില്‍ ദിലീപ് കയ്യേറിയെന്ന് ആരോപണമുയര്‍ന്ന ഭൂമിയില്‍ റവന്യുവിഭാഗം പരിശോധന നടത്തി. കോട്ടയം ജില്ലാകളക്ടര്‍ സി.എ. ലതയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ സര്‍വ്വെ സൂപ്രണ്ട് വിനോദ്, അഡീഷണല്‍ തഹസീല്‍ദാര്‍ ബാബുസേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. കുമരകം വില്ലേജ് ഓഫീസര്‍ തോമസ്‌കുട്ടി ഇരുസംഘങ്ങള്‍ക്കും സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ കൈമാറി. പ്രാഥമിക പരിശോധനയില്‍ കയ്യേറ്റം നടന്നതായി കണ്ടെത്തിയതായാണ് സൂചന. അഡീഷണല്‍ തഹസീല്‍ദാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കും. ഇതിനുശേഷം അളന്ന് തിട്ടപ്പെടുത്തി പുറമ്പോക്കുഭൂമി വിണ്ടെടുക്കാനാണ് റവന്യുവകുപ്പിന്റെ നീക്കം.  കുമരകം നസ്രത്ത് പള്ളിക്കുസമീപം ബ്ലോക്ക് നമ്പര്‍ 12-ല്‍ സര്‍വേ നമ്പര്‍ 190/1, തണ്ടപ്പേര്‍ നമ്പര്‍ 7139 ആയി ഒരുഹെക്ടര്‍ 33ആര്‍ 89 സ്‌ക്വയര്‍മീറ്റര്‍ ഭൂമി സെന്റിന് 70,000 രൂപയ്ക്ക് 2005ല്‍ ദിലീപ് വാങ്ങിയത്ഭൂമിയോട് ചേര്‍ന്ന് കായല്‍തീരം 45 മീറ്റര്‍ നീളം കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. പുറമ്പോക്കായ മൂന്നുസെന്റും ചേര്‍ത്ത് സെന്റിന് മൂന്നുലക്ഷം രൂപയ്ക്ക് 2007-ല്‍ ദുബായ് ആസ്ഥാനമാക്കി ബിസിനസസ്സ് നടത്തുന്ന മുംബൈ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് മറിച്ചുവിറ്റതായാണ് ആരോപണം. ഏകദേശം പത്തുകോടി രൂപയ്ക്ക് മറിച്ചുവിറ്റ വസ്തുവില കുറച്ചാണ് ആധാരം രജിസ്റ്റര്‍ ചെയ്തത്. ഇതു സംബന്ധിച്ചും റവന്യുവകുപ്പ് അന്വേഷണം ആരംഭിച്ചു.'ദിലീപ് കൈയേറിയ മുന്നുസെന്റ് സ്ഥലത്തിന് 25ലക്ഷം രൂപ വിലമതിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.