അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ ഇന്നലെ ഉണ്ടായ രണ്ട് വാഹനാപകങ്ങളില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മൂന്നാര്‍ പെരിയവര എസ്റ്റേറ്റില്‍ സെല്‍വകുമാര്‍ (30) ഭാര്യ ആബിദ(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരാവിലെ ആറാംമൈലിന് സമീപം മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷബീര്‍, മനാഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് മണിയോടെ കൂമ്പന്‍പാറയില്‍ ഓട്ടോ റിക്ഷയില്‍ കാര്‍ ഇടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: