മലബാര്‍ റിവര്‍ഫെസ്റ്റ് ഇന്ന് ആരംഭിക്കും

Wednesday 19 July 2017 10:03 pm IST

കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിനോടനുബന്ധിച്ച് വിനോദ സഞ്ചാര വകുപ്പ് ഒരുക്കുന്ന അഞ്ചാമത് ഇന്റന്‍ര്‍നാഷനല്‍ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മീന്‍തുള്ളിപ്പാറയില്‍ തുടക്കമാവും. ഫ്രീ സ്റ്റൈ കയാക്കിംഗ് മത്സരങ്ങള്‍ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഫഌഗ് ഓഫ് ചെയ്യും. ജൂലൈ 23 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം നാളെ കോടഞ്ചേരി പുലിക്കയത്ത് ഇന്ത്യന്‍ വോളിബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ടോം ജോസഫ് നിര്‍വഹിക്കും. ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടണ്‍, ഇറ്റലി, സ്‌പെയിന്‍, അയര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, നേപ്പാള്‍, മോണ്ടിനെഗ്രോ, ഫ്രാന്‍സ്, ആസ്ട്രിയ എന്നീ വിദേശ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴ, തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ കുറ്റിയാടിപ്പുഴയിലെ മീന്‍തുള്ളിപ്പാറ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഉദ്ഘാടന ചടങ്ങില്‍ ജോര്‍ജ് എം. തോമസ് എംഎല്‍എ അധ്യക്ഷനാവും. എം.ഐ ഷാനവാസ് എംപി മുഖ്യാതിഥിയാവും. ഡിടിപിസി, ജില്ലാ പഞ്ചായത്ത്, കോടഞ്ചേരി, തിരുവമ്പാടി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് റിവര്‍ ഫെസ്റ്റ്് സംഘടിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.