അവിശ്വാസം പരാജയപ്പെട്ടു

Wednesday 19 July 2017 10:03 pm IST

ഏറ്റുമാനൂര്‍: യുഡിഫ് ഭരിക്കുന്ന നഗരസഭയില്‍ കോണ്‍ഗ്രസിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ തോമസിനെതിരെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സിപിഎം അംഗം വോട്ട് അസാധുവാക്കിയതോടെ പരാജയപ്പെട്ടു. ആറ് അംഗങ്ങളുള്ള സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ കേരള കോണ്‍ഗ്രസ്സ് എം. 3, കോണ്‍ഗ്രസ് 2, സിപിഎം1 എന്നാണ് കക്ഷി നില. കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ വിട്ടുനിന്നു. സിപിഎം നേതൃത്വം പ്രമേയത്തെ അനുകൂലിച്ച് വോട്ട്ു ചെയ്യണമെന്ന് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. സിപിഎം അംഗവും നഗരസഭ പത്താം വാര്‍ഡു കൗണ്‍സലറുമായ വിനീഷിന്റെ വോട്ട് അസാധുവായതോടെ അവിശ്വാസം തള്ളിയതായി പ്രിസൈഡിംഗ് ഓഫീസര്‍ കൂടിയായ മുന്‍സിപ്പല്‍ റീജിണല്‍ജോയിന്റ് ഡയറക്ടര്‍ വി.ആര്‍. രാജു അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.