കൊച്ചി: ബാണാസുര സാഗര്‍ അണക്കെട്ടില്‍ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. നാവിക സേന ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
നേരത്തെ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പന്ത്രണ്ടാം മൈല്‍ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ (50), മണിത്തൊട്ടില്‍ മെല്ബിന് (34) എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതോടെ മൂന്നു പേരുടെ മൃതദേഹം ലഭിച്ചു.
ഇനി ഒരാളുടെ മൃതദേഹം കൂടി ലഭിക്കാനുണ്ട്. മൂന്നു ദിവസമായി ഇവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയായിരുന്നു. ഇന്നും തെരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: