ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ എന്ന പദവി ഇന്ത്യക്കാരനായ അർപ്പൻ ധോഷിക്ക് സ്വന്തം. ബ്രിട്ടനിലെ ഷെഫീൽഡ് സർവ്വകലാശാലയിൽ നിന്നുമാണ് അർപ്പൻ എംബിബിഎസ് കരസ്ഥമാക്കിയത്. 21 വയസുമാത്രം പ്രായമുള്ള അർപ്പൻ അടുത്ത മാസം വടക്കു കിഴക്കൻ ഇംഗ്ലണ്ടിലെ യോർക്കിൽ ഡോക്ടറായി ജോലിയിൽ പ്രവേശിക്കും.
21 വയസും 335 ദിവസവുമായിരിക്കെയാണ് അർപ്പൻ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. നേരത്തെ 2010ൽ ഈ റെക്കോർഡ് മാഞ്ചസ്റ്റർ സർവ്വകലാശാലയിൽ നിന്നും എംബിബിഎസ് കരസ്ഥമാക്കിയ റാച്ചൽ ഫയേ ഹില്ലിനൊപ്പമായിരുന്നു. അദ്ദേഹം 21 വയസും 352 ദിവസവുമുള്ളപ്പോളാണ് എംബിബിഎസ് സ്വന്തമാക്കിയത്.
യുകെയിലെ ഏറ്റവും പ്രായം കുറത്ത ഡോക്ടർ താനാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് അർപ്പൻ പറയുന്നു. മാതാപിതാക്കളുടെ പൂർണ പിന്തുണയാണ് വിജയത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സ്വദേശിയായ അർപ്പൻ മാതാപിതാക്കളോടൊപ്പം ഫ്രാൻസിലാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: