കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ വന്‍ നികുതി വെട്ടിപ്പ്. എട്ട് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജീവകാരുണ്യത്തിന്റെ പേരിലാണ് നികുതി വെട്ടിപ്പ് നടത്തിയതെന്നും താരനിശയുടെ പ്രതിഫലം മറച്ചുവച്ചതായും ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.
എട്ട് കോടിയിലധികം വന്നെങ്കിലും കേവലം രണ്ടു കോടി രൂപ മാത്രമാണ് വരവു വച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചുവെന്നാണ് ‘അമ്മ’യുടെ വിശദീകരണം.എന്നാല്‍ ഇതിന്റെ കണക്കുകള്‍ പൂര്‍ണമായി ഹാജരാക്കിയിട്ടില്ല.
നികുതിവെട്ടിപ്പിനെതിരായ നിയമനടപടിക്കെതിരെ അമ്മ ആദായ നികുതി വകുപ്പിന്റെ അപ്പീല്‍ അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: