ആണവ പരീക്ഷണത്തിൽ നിന്നും പിന്മാറാൻ അമേരിക്ക വാഗ്ദാനം ചെയ്തത് കോടികൾ

Thursday 20 July 2017 11:25 am IST

ഇസ്ലാമാബാദ്: ആണവ പരീക്ഷണം നടത്തുന്നതിൽ നിന്നും പിന്മാറുന്നതിന് തനിക്ക് 500 കോടി ഡോളർ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ വാഗ്ദാനം നൽകിയിരുന്നതായി പാക്ക് പ്രസിഡന്റ് നവാസ് ഷെരീഫ് വെളിപ്പെടുത്തി. രാജ്യത്തോട് കൂറുപുലർത്തുന്നതുകൊണ്ടാണ് താൻ ആ പണം വാങ്ങാതിരുന്നതെന്നും ഷെരീഫ് പറഞ്ഞു. 1998 ലാണ് പാക്കിസ്ഥാൻ നടത്തുന്ന ആണവ പരീക്ഷണങ്ങളിൽ നിന്നും പിന്മാറുന്നതിന് തനിക്ക് അമേരിക്ക പണം വാഗ്ദാനം ചെയ്തത്. എന്നാൽ താനതിന് വഴങ്ങിയില്ല. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യ പൊഖ്റാനിൽ ആണവ പരീക്ഷണം നടത്തി ദിവസങ്ങൾക്കുള്ളിലാണ് പാക്കിസ്ഥാനും ആണവപരീക്ഷണം നടത്തിയത്. ഇപ്പോൾ തന്നെ ആരും അംഗീകരിക്കുന്നില്ല. എന്നാൽ വരും കാലത്ത് തന്നെ എല്ലാവരും അംഗീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.