എം ആധാര്‍ ഇനി മൊബൈലിൽ

Thursday 20 July 2017 12:53 pm IST

ന്യൂദല്‍ഹി: സർക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്ക്ക് കരുത്തേകാന്‍ എംആധാര്‍ (mAadhaar) ആപ്പുമായി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI). തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇവര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സ്മാര്‍ട്ട്ഫോണില്‍ ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുക എന്നതാണ് ഈ ആപ്പിന്റെ പ്രധാന ഉദ്ദേശ്യം. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ഇപ്പോള്‍ ഇതിന്റെ ബീറ്റ വേര്‍ഷന്‍ ആണ് ലഭ്യമാവുക. ആന്‍ഡ്രോയ്ഡ് 5.0യ്ക്ക് മുകളിലുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ആപ്പ് ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പർ ഉപയോഗിച്ചാണ് ആപ്പില്‍ സൈന്‍ അപ്പ് ചെയ്യേണ്ടത്. ആധാര്‍ മൊബൈല്‍ ഫോണിലും കൊണ്ടുനടക്കാന്‍ സഹായിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രധാന പ്രത്യേകത. വ്യക്തികള്‍ക്ക് അവരുടെ ബയോമെട്രിക് വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ബ്ലോക്ക് ചെയ്യാനാവും. ക്യു ആര്‍ കോഡ് വഴി ആളുകള്‍ക്ക് ആധാര്‍ പ്രൊഫൈല്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യാം. എസ്‌എംഎസ് അടിസ്ഥാനപ്പെടുത്തിയുള്ള പാസ്സ്വേര്‍ഡ് സംവിധാനമാണ് ഇതില്‍ ഉപയോഗിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.