ശസ്ത്രക്രിയക്കിടെ രോഗിയുടെ ഗിത്താര്‍ വായന

Thursday 20 July 2017 9:13 pm IST

  ബെംഗളൂരു: ഡോക്ടര്‍മാര്‍ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ രോഗി ഗിത്താര്‍ വായിക്കുന്നു. കേട്ടാല്‍ അത്ഭുതം തോന്നാവുന്ന ഈ സംഭവം നടന്നത് ബെംഗളൂരുവിലാണ്. ബെംഗളൂരുവില്‍ നിന്നുളള 32കാരനായ സംഗീതജ്ഞനാണ്, ഡോക്ടര്‍മാര്‍ തലച്ചോറിലെ അപാകതകള്‍ ശസ്ത്രക്രിയയിലുടെ പരിഹരിക്കുമ്പോള്‍ ഗിത്താര്‍ വായിച്ചുകൊണ്ടിരുന്നത്. ഇടതുകൈയിലെ മൂന്ന് വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത് വീണ്ടെടുക്കുന്നതിനായിരുന്നു ശസ്ത്രക്രിയ. തലച്ചോറിലെ കുഴപ്പം മൂലമാണ് ചലനശേഷി നഷ്ടപ്പെട്ടത്. തലച്ചോറില്‍ എവിടെയാണ് പ്രശ്‌നമെന്നു കണ്ടെത്താനാണ് ശസ്ത്രക്രിയയ്ക്കിടയ്ക്ക് രോഗിയെക്കൊണ്ട് ഗിത്താര്‍ വായിപ്പിച്ചത്. ഏഴു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നു. ശസ്ത്രക്രിയക്കിടയ്ക്ക് തന്നെ വിരലുകള്‍ അനങ്ങുന്നതായി തോന്നി. ശസ്ത്രക്രിയ അവസാനിച്ചതോടെ വിരലുകള്‍ പൂര്‍ണമായി ചലിക്കാന്‍ തുടങ്ങി. മൂന്ന് ദിവസത്തിനുളളില്‍ ആശുപത്രി വിട്ടെന്നും സംഗീതജ്ഞന്‍ പറഞ്ഞു. ബെംഗളൂരുവിലെ സിറ്റി ആശുപത്രിയില്‍ കഴിഞ്ഞയാഴ്ചയാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.