തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.
കുറഞ്ഞ വേതനം 20,000 രൂപയാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായതിനു പിന്നാലെയാണ് സമരം പിന്‍വലിച്ചത്. അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 22 ദിവസമായി യുഎന്‍എ സമരം നടത്തിവരികയായിരുന്നു.
നഴ്സുമാരുടെ സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. 50 കിടക്കകള്‍വരെയുള്ള ആശുപത്രികളിലാണ് കുറഞ്ഞ വേതനം 20,000 രൂപയായി നിശ്ചയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: