ചേര്‍ത്തല: നഗരത്തില്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നിക്കം ചെയ്യാന്‍ നഗരസഭ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി സംരക്ഷണ ദൗത്യ സേന യോഗം ആവശ്യപ്പെട്ടു.
ഗവ. താലൂക്ക് ആശുപത്രി പരിസരം, മുട്ടം മാര്‍ക്കറ്റ്, ഇരുമ്പുപാലം എന്നിവിടങ്ങളിലും എഎസ് കനാലിലും മാലിന്യം കുന്നൂകൂടുകയാണ്. ഡെങ്കിപ്പനിയും എലിപ്പനിയുമടക്കം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തയാറാകാത്ത അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി.
നഗരത്തിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ. ജെ. സിന്‍ഹ, വിജീഷ് നെടുമ്പ്രക്കാട്, മന്മഥന്. കെ വയലാര്‍, ശാലീന രാധാകൃഷ്ണന്, വി.കെ. രാജു പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: