കെല്‍ട്രോണില്‍ ജേണലിസം കോഴ്‌സ്

Thursday 20 July 2017 9:07 pm IST

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം (1 വര്‍ഷം) കോഴ്‌സിന്റെ 2017-18 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. 27 വയസ്സ് കവിയരുത്. പഠനകാലയളവില്‍ വാര്‍ത്താ ചാനലുകളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. ക്ലാസ്സുകള്‍ സെപ്തംബറില്‍ കോഴിക്കോട് സെന്ററില്‍ ആരംഭിക്കും. അഭിരുചി തെളീക്കല്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷാഫോം സെന്ററില്‍ നിന്നും ലഭിക്കും. കെഎസ്ഇഡിസി ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡി ഡി സഹിതം അപേക്ഷ ആഗസ്റ്റ് 20നകം ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിങ്, റെയില്‍വെ സ്റ്റേഷന്‍ ലിങ്ക്‌റോഡ്, കോഴിക്കോട് -673002 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 9746798082, 8137969292

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.