പട്ടണക്കാട് സഹ. ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം

Thursday 20 July 2017 8:55 pm IST

ചേര്‍ത്തല: പട്ടണക്കാട് സഹ. ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ബിജെപി. തെരഞ്ഞെടുപ്പിന് ഒരു ദിവസം അവശേഷിക്കെ അനിശ്ചിതത്വങ്ങള്‍ അവസാനിക്കാത്തത് വിവാദമായിട്ടുണ്ട് തിരിച്ചറിയല്‍ കാര്‍ഡ് നല്കിയതിലടക്കം ആക്ഷേപമുയര്‍ത്തി പരാതികള്‍ നല്കിയ സാഹചര്യത്തില്‍ സഹകരണ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ബാങ്കിലെത്തി രേഖകള്‍ പരിശോധിച്ചു.വ്യാഴാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. ഇതേ സമയം തെരഞ്ഞെടുപ്പിനു പോലീസ് സംരക്ഷണം നല്കാന്‍ ഹൈക്കോടതി ഉത്തരവായി. ബാങ്കില്‍ കോണ്‍ഗ്രസും എല്‍ഡിഎഫും തമ്മിലുള്ള ഒത്തുകളിയാണു നടക്കുന്നതെന്നും തിരഞ്ഞെടുപ്പുനടപടികള്‍ റദ്ദാക്കി സുതാര്യമായി നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി പട്ടണക്കാട് പഞ്ചായത്തുകമ്മിറ്റി ആവശ്യപെട്ടു. ഇഷ്ടക്കാര്‍ക്കു മാത്രം തെരഞ്ഞെടുപ്പു തിരച്ചറിയല്‍ കാര്‍ഡുകള്‍ നല്കിയത് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പഞ്ചായത്തു കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് എ.ആര്‍. ബൈജു അദ്ധ്യക്ഷനായി. അഭിലാഷ് മാപ്പറമ്പില്‍, എം.ജി. രഘുവരന്‍, കെ. തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.