മുട്ടം: അതി വേഗതയിലെത്തിയ ബൈക്ക് മിനിലോറിയിലിടിച്ച് നിയന്ത്രണം വിട്ട് സ്ത്രീകളുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ മ്രാല മൂന്നാം മൈലിലാണ് അപകടം ഉണ്ടായത്.
തൊടുപുഴ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നിന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞ് കയറുകയായിരുന്നു. ബൈക്കോടിച്ചിി
രുന്ന പെരുമ്പിള്ളിച്ചിറ സ്വദേശി അനിരുദ്ധന്, പിന്നിലിരുന്ന അമല്‍, ബസ് കാത്ത് നിന്ന മൂന്നാം മൈല്‍ സ്വദേശികളായ ഷൈനി, ചിഞ്ചു, മായ, ബിന്ദു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂലമറ്റം കോളേജിലേക്ക് ബൈക്കില്‍ പോയവരാണ് അപകടം വിതച്ചത്. ബൈക്ക് അതിവേഗതയിലായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അതിവേഗതയിലെത്തിയ ബൈക്ക് മിനിലോറിയിലിടിച്ച് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ ബസ് കാത്ത് നിന്നവരുടെ ദേഹത്ത് തട്ടുകയായിരുന്നു. കോളേജുകളിലേക്ക് ബൈക്കില്‍ എത്തുന്നവര്‍ അതിവേഗതയിലാണ് ഇതുവഴി പായുന്നത്.
അതിവേഗതയിലുള്ള ബൈക്ക് സവാരിയെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതാണ്. ബൈക്കില്‍ സഞ്ചരിച്ചിരുന്നവരും പരിക്കേറ്റ സ്ത്രീകളും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: