പെരുമ്പാമ്പിനെ പിടികൂടി

Thursday 20 July 2017 9:57 pm IST

നെടുങ്കണ്ടം: പെരുമ്പാമ്പിനെ പിടികൂടി. നെടുങ്കണ്ടം അല്ലിയാങ്കാനം ഇരുമ്പുകുത്തിയില്‍ തോട്ടിനുള്ളിലാണ് പെരുമ്പാമ്പിനെ കണ്ടത്. അപ്പച്ചന്‍ എന്നയാള്‍ രാവിലെ പുല്ലു ചെത്താന്‍ പറമ്പില്‍ എത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കാണുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം പോലീസിനെയും, ഫോറസ്റ്റ് ഓഫീസിലേക്കും അറിയിച്ചു. പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ആവിശ്യപ്രകാരം പച്ചടി സ്വദേശി സനീഷും സമീപവാസികളും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പാമ്പ് മഴവെള്ളത്തിലൂടെ ഒഴുകിവന്നതാകാം എന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ട് ദിവസത്തെ നിരീക്ഷണത്തിനു ശേഷം പമ്പിനെ തേക്കടി വനത്തില്‍ വിടുമെന്ന് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.