നായാട്ടുകാരന്‍ പിടിയില്‍

Thursday 20 July 2017 9:58 pm IST

കുമളി: തോട്ടം മേഖലയില്‍ സ്ഥിരമായി നായാട്ട് നടത്തുന്ന സംഘത്തില്‍പ്പെട്ടയാളെ വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റു ചെയ്തു. അണക്കര ചേമ്പുകണ്ടം പുളിഞ്ചുവട്ടില്‍ ബിനു (42) ആണ് പിടിയിലായത്. മൗണ്ട് സത്രം ഭാഗത്ത് ഇയാള്‍ ഉള്‍പ്പെട്ട സംഘം കേഴമാന്‍, മ്ലാവ്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെ വേട്ടയാടുന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സത്രത്തെ ഹോട്ടലില്‍ തൊഴിലാളിയായിരുന്നു ബിനു. ഇയാളുടെ സുഹൃത്ത് ബെന്നി ഒളിവിലാണ്. തോക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇയാളുടെ പക്കലുണ്ടെന്നാണ് സൂചന. നായാട്ടു വസ്തുക്കള്‍ കടത്താന്‍ ഉപയോഗിക്കുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.