ബിജെപി ആഹ്ലാദപ്രകടനം നടത്തി

Thursday 20 July 2017 9:59 pm IST

കോഴിക്കോട്: രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബി ജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ടി.എ. നാരായണന്‍, കെ.പി. ശിവദാസന്‍, കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍, സി.പി. വിജയകൃഷ്ണന്‍, സി.കെ. സുരേന്ദ്രന്‍, സി.ജി. രാജഗോപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ അവസാനിച്ചു. മധുര പലഹാര വിതരണവും നടന്നു. പാറോപ്പടിയില്‍ ബിജെ പി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, നോര്‍ത്ത് മണ്ഡലം ഭാരവാഹികളായ വി. സുരേഷ്‌കുമാര്‍, ടി. മണി, കെ.സനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുന്ദമംഗലം: രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കുന്ദമംഗലത്ത് പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ മധുര വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് പി. സിദ്ധാര്‍ത്ഥന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.എ. ഷാജിത്, എ.പി. ബിവിന്‍, സി.കെ. വിനോദ്, പി. മണി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.