കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു, ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും കോട്ടയം എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിക്കുന്നു.22ന് രാവിലെ 10ന് ഗിരിദീപം ബഥനി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷനാകും. സമ്മേളന ഉദ്ഘാടനവും സ്കൂളുകള്‍ക്കുള്ള അവാര്‍ഡ് വിതരണവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിര്‍വ്വഹിക്കും. രാവിലെ 10 മുതല്‍ എറണാകുളം റേഞ്ച് ഐജി പി. വിജയന് മോട്ടിവേഷണല്‍ ക്ലാസിന് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: