ഗതാഗത നിയന്ത്രണം

Thursday 20 July 2017 10:20 pm IST

ചങ്ങനാശേരി: എംസി റോഡ് വികസനവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ജംഗ്ഷന്‍ മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ വരെ ഇന്ന് ടാറിംഗ് ആരംഭിക്കുന്നതിനാല്‍ ചങ്ങനാശേരി നഗരത്തില്‍ ഇന്ന് രാവിലെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. തിരുവല്ല ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനിലൂടെയും കോട്ടയം ഭാഗത്തുനിന്നും തിരുവല്ലാ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പാലാത്രച്ചിറയില്‍ നിന്നും ചങ്ങനാശേരി ബൈപാസില്‍ പ്രവേശിച്ച് ളായിക്കാട്ട് എത്തിയും തിരിഞ്ഞു പോകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.