രാംനാഥ് കോവിന്ദിന്‍റെ ജീവിതരേഖ

Thursday 20 July 2017 10:23 pm IST

 • 1945 ഒക്ടോബര്‍ ഒന്നിന് കാണ്‍പൂര്‍ ദേഹാത് ജില്ലയിലെ ദേറാപൂരില്‍ കര്‍ഷക കുടുംബത്തില്‍ ജനനം
 • സന്തല്‍പൂരിലെ പ്രാഥമിക വിദ്യാലയത്തില്‍ സ്‌കൂള്‍ പഠനം
 • കാണ്‍പൂരിലെ ടിഎവി കോളേജില്‍നിന്ന് കൊമേഴ്‌സിലും നിയമത്തിലും ബിരുദം.
 • തുടര്‍ന്ന് ദല്‍ഹിയില്‍ സിവില്‍ സര്‍വ്വീസ് പഠനം.
 • മൂന്നാം തവണ ജയിച്ചെങ്കിലും ഐഎഎസ് കേഡര്‍ ലഭിക്കാതെ വന്നതോടെ അഭിഭാഷകനായി പ്രാക്ടീസ്
 • 1975ല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ചു
 • ജനതാ സര്‍ക്കാര്‍ അധികാരത്തിലെത്തിയ 1977 മുതല്‍ ദല്‍ഹി ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍
 • പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു
 • 1990ല്‍ യുപിയിലെ ഘടംപൂരില്‍നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു
 • 1994ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
 • രണ്ടുതവണയായി 2006 വരെ രാജ്യസഭാംഗമായി തുടര്‍ന്നു
 • 1998-2002 കാലത്ത് ബിജെപിയുടെ ദളിത് മോര്‍ച്ച ദേശീയ അധ്യക്ഷ സ്ഥാനവും വഹിച്ചു
 • കോലി സമുദായാംഗം, അഖിലേന്ത്യാ കോലി സമാജം അധ്യക്ഷന്‍
 • പതിമൂന്ന് വര്‍ഷത്തോളം സുപ്രീംകോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍
 • ദളിതര്‍ക്കും സ്ത്രീകള്‍ക്കുമായി സൗജന്യ നിയമ സഹായം നല്‍കുന്ന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു
 • കാണ്‍പൂരിലെ വസതി അഗതി കേന്ദ്രമാക്കി മാറ്റി
 • 2015 ആഗസ്ത് മുതല്‍ ബീഹാര്‍ ഗവര്‍ണ്ണറുടെ ചുമതല നിര്‍വഹിക്കുന്നു
 • എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ജീവിക്കാന്‍ പാടുപെടുന്ന എല്ലാവര്‍ക്കുമൊപ്പം ഞാനുണ്ടാവും- രാംനാഥ് കോവിന്ദ്
 • രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിന് ലഭിച്ച വിപുലമായ പിന്തുണയില്‍ സന്തോഷിക്കുന്നു- പ്രധാനമന്ത്രി നരേന്ദ്ര മോദി
 • രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദിനെ അഭിനന്ദിക്കുന്നു- മീരാകുമാര്‍
 • ബിജെപി അംഗങ്ങളെയും എന്‍ഡിഎ കുടുംബത്തെയും രാംനാഥ് കോവിന്ദിനെ പിന്തുണച്ച പാര്‍ട്ടികളേയും നേതാക്കളെയും അഭിനന്ദിക്കുന്നു -അമിത്ഷാ
 • രാംനാഥ് കോവിന്ദിന്റെ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഇത് ജനാധിപത്യത്തി ന്റെ വിജയം- നിതിന്‍ ഗഡ്കരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.