കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
Thursday 20 July 2017 10:23 pm IST
ചങ്ങനാശേരി: പാലാത്രച്ചിറയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു കയറി കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. സര്‍വീസിങ്ങിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. ബൈപ്പാസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടമായ കാര്‍ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് എത്തിയിരുന്നു.